Headlines
Loading...
ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വാട്സാപ്പ് വഴി പരാതി നൽകാം

ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വാട്സാപ്പ് വഴി പരാതി നൽകാം

കാസർകോട്‌: കോവിഡ്‌ കാലത്ത്‌  സ്ത്രീകൾക്ക് പരിരക്ഷയൊരുക്കാനായി വനിതാശിശു വികസന വകുപ്പ് നാഷണൽ സർവ്വീസ് സ്‌കീമുമായി ചേർന്ന് വാട്സ് ആപ്പ്, മെസ്സേജ് സംവിധാനം .  സ്ത്രീകൾക്കും കുട്ടികൾക്കും  നിയമ പരിരക്ഷ ഉറപ്പാക്കാൻ   ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസിന്റെ സഹായവും ലഭിക്കും. 
  "9400080292" എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് വഴിയോ ടെക്സറ്റ് മെസ്സേജായോ  പരാതി രജിസ്റ്റർ ചെയ്യാം.1098 എന്ന ചൈൽഡ് ലൈൻ നമ്പർ, 181 എന്ന സ്ത്രീകൾക്കുള്ള മിത്ര ഹെൽപ്പ് ലൈൻ നമ്പർ എന്നിവ വഴിയും പരാതി നൽകാം. 
 ജില്ലയിൽ  മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസർ എം വി സുനിത പറഞ്ഞു.