covid update
ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ് പ്രഥമ സമ്പര്‍ക്കപട്ടികയില്‍ ചീഫ് സെക്രട്ടറിയും രണ്ടാം സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
തിരുവനന്തപുരം(09.07.2020): സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ചീഫ് സെക്രട്ടറിയുടെ ഡ്രൈവറും. വട്ടപ്പാറ സ്വദേശിയായ ഇദ്ദേഹത്തിന് 40 വയസാണ്. എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയെയും പരിശോധനക്ക് വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു.
കൊവിഡ് സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉപയോഗിക്കുന്നില്ല. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു.
ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്ബിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു
പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്ബര്‍ക്ക പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.
Advertisement
Advertisement