Breaking News
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട ; ഒന്നരക്കോടിയുടെ സ്വർണ്ണം പിടികൂടി; കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച്
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണ വേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒന്നരക്കോടി രൂപയുടെ സ്വർണ്ണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായാണ് കസ്റ്റംസ് ഇന്റലിജൻസ് ഇത്രയും സ്വർണ്ണം പിടികൂടിയത്.
മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടിപി ജിഷാർ, കോടഞ്ചേരി സ്വദേശി അബ്ദുൾ ജലീൽ, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.