Headlines
Loading...
സംസ്ഥാനത്ത് സ്കൂളുകൾ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ വഴി ;  സമ്പൂർണ്ണ  ക്ലാസ് പിന്നീട്

സംസ്ഥാനത്ത് സ്കൂളുകൾ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ വഴി ;  സമ്പൂർണ്ണ  ക്ലാസ് പിന്നീട്


തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല. പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുടങ്ങും. സമ്പൂർണ്ണ ക്ലാസ് എപ്പോള്‍ തുടങ്ങണം എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


സംസ്ഥാനത്തെ പോളി ടെക്‌നിക്കില്‍ പഠിക്കുന്നവര്‍ക്ക് വീടിനടുത്തുള്ള പോളി ടെക്‌നിക്കില്‍ പരീക്ഷയെഴുതാന്‍ സൗകര്യം. അവസാന സെമസ്റ്റര്‍ പരീക്ഷ ജൂണ്‍ ആദ്യവാരം ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാനപങ്ങളുടെ കാര്യത്തിലും ഉടന്‍ തീരുമാനം അറിയിക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രവേശന പരീക്ഷ കീം ജൂലൈ 16ന് രണ്ട് പേപ്പര്‍. ജൂണ്‍ 13, 14ന് മൂന്നും അഞ്ചുവര്‍ഷ എല്‍എല്‍ബി  ഓൺലൈൻ വഴിനടത്തും.