Headlines
Loading...
ലോക്ഡൗൺ നീട്ടി; നാലാംഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങൾ

ലോക്ഡൗൺ നീട്ടി; നാലാംഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങൾ


ന്യൂഡൽഹി : രാജ്യത്ത് ലോക്ഡൗൺ വീണ്ടും നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാംഘട്ടത്തിൽ പുതിയ മാനദണ്ഡങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 
സംസ്​ഥാനങ്ങളുടെ നിർദേശങ്ങളുടെ അടിസ്​ഥാനത്തിലായിരിക്കും നാലാംഘട്ട ലോക്ഡൗൺ നടപ്പാക്കുക. 

🚨മെയ്​ 18ന് മുമ്പ് എല്ലാ വിശദവിവരങ്ങളും പുറത്തിറക്കും.

▪️20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ച് പ്രധാനമന്ത്രി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്.

ചെറുകിട വ്യവസായങ്ങൾ, കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, മധ്യവർഗം എന്നിവർക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കും. പാക്കേജിന്റെ വിശദാംശങ്ങൾ നാളെ പ്രഖ്യാപിക്കും. സാമ്പത്തിക പരിഷ്കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. എല്ലാ തൊഴിൽ മേഖലകൾക്കും നേട്ടമുണ്ടാകും. ആഗോള മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് 19 നെതിരായ പരാട്ടത്തിൽ രാജ്യം തോറ്റുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകൾ നഷ്ടമായി. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.