Headlines
Loading...
സംസ്ഥാനത്ത് തോരാമഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും rain

സംസ്ഥാനത്ത് തോരാമഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും rain


തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മഴ തുടരുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തി. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും. ന്യൂനമര്‍ദത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഏഴു ദിവസത്തേക്ക് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

സംസ്ഥാനത്ത് ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. തിരുവനനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. കനത്ത മഴയില്‍ തലസ്ഥാനത്തും കൊച്ചിയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വിഴിഞ്ഞം മംഗലത്തുകോണത്ത് മൂന്ന് വീടുകള്‍ക്കും കാറിനും കേടുപാട് സംഭവിച്ചു. ചാലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. മുല്ലൂരില്‍ തെങ്ങ് വൈദ്യുത പോസ്റ്റിലേക്ക് വീണു. അപകടമില്ല. 

അതേസമയം സംസ്ഥാനത്ത് പ്രളയസാധ്യത പ്രവചനമില്ലെന്ന് മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.  എല്ലാ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും  എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ദേശീയ ദുരന്ത നിവാരണസേനയുടെ രണ്ട് സംഘങ്ങള്‍ തൃശൂരില്‍ ക്യാംപ് ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മഴയില്‍ സംസ്ഥാനത്ത് ഒരു മരണം. കോഴിക്കോട് മഴയെ തുടര്‍ന്ന് കടയിലേക്ക് കയറി നിന്ന കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസാണ്  തൂണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. കടയ്ക്ക് മുകളിലേക്ക് നിന്ന മരച്ചില്ലയില്‍ വൈദ്യുത ലൈന്‍ തട്ടിയതാണ് അപകടത്തിന് കാരണമായത്. ഷോക്കുണ്ടെന്നും പരിഹരിക്കണമെന്നും കെ.എസ്.ഇ.ബിയെ നേരത്തെ അറിയിച്ചതാണെന്നും അധികൃതര്‍ അനാസ്ഥ കാട്ടിയെന്നും വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചു.

കോക്കോട് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത് കെ.എസ്.ഇ.ബിയുടെ അനാസ്ഥകൊണ്ടെന്ന് കുടുംബം.  (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ലെന്ന് കടയുടമയുടെ ആരോപണം. കടയ്ക്കുമുകളില്‍ വൈദ്യുതി ലൈന്‍ നില്‍ക്കുന്നത് മരത്തില്‍തട്ടി. രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തനിക്കും ഷോക്കേറ്റെന്ന് മരിച്ച റിജാസിന്‍റെ സഹോദരന്‍ മനോരമ ന്യൂസിനോട്. മഴയത്ത് കടയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്