international
ചന്ദ്രനില്‍ ഇന്ത്യോദയം; ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വിജയം; ചരിത്രം
ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് വിജയകരം. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യരാജ്യമായി ഇന്ത്യ. ചന്ദ്രനിലിറങ്ങുന്ന നാലാമത്തെരാജ്യവും. വികസിതഭാരതത്തിന്‍റെ ശംഖൊലിയെന്ന് പ്രധാനമന്ത്രി. വൈകിട്ട് 5.45നു ചന്ദ്രോപരിതലത്തിൽനിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറങ്ങൽ പ്രക്രിയ തുടങ്ങിയത്. ലാൻഡറിലെ 4 ത്രസ്റ്റർ എൻജിനുകൾ വേഗം കുറച്ചു സാവധാനം ഇറങ്ങാൻ സഹായിച്ചു. 25ന് ലാൻഡർ മൊഡ്യൂളിന്റെ ഉള്ളിലുള്ള റോവർ ചന്ദ്രോപരിതലത്തിലിറങ്ങും. ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാൻഡിങ് തത്മസയം വെർച്വലായി കണ്ടു. സഹപ്രവര്‍ത്തകരെ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഇ സോമനാഥ് അഭിനന്ദിച്ചു.
അവസാന സെക്കന്‍ഡില്‍ കൈവിട്ടുപോയ ചന്ദ്രയാന്‍ രണ്ടില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഇസ്റോ ചന്ദ്രയാന്‍ മൂന്നൊരുക്കിയത്. ഒരര്‍ഥത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ച തന്നെയാണ് ഇന്ന് ചന്ദ്രനില്‍ പറന്നിറങ്ങിയ ചന്ദ്രയാന്റെ മൂന്നാം പതിപ്പ്.വിജയത്തിനടത്തുവരെയെത്തിയതാണ് ചന്ദ്രയാന്‍ 2, പക്ഷേ ഒടുവില്‍ വീണു. ആ വീഴ്ചയില്‍ നിന്ന് പലതും പഠിച്ചും തിരിച്ചടികള്‍ തിരുത്തിയുമാണ് ചന്ദ്രയാന്‍ മൂന്ന് ചരിത്രം രചിച്ചത്.