Headlines
Loading...
കോട്ടിക്കുളം പ്രീമിയർ ലീഗ് സീസൺ - 2 (KPL Season - 2) സമാപിച്ചു

കോട്ടിക്കുളം പ്രീമിയർ ലീഗ് സീസൺ - 2 (KPL Season - 2) സമാപിച്ചു

ഷാർജ : ഗ്രീൻസ്റ്റാർ കോട്ടിക്കുളം യു എ ഇ കമ്മിറ്റി സംഘടിപ്പിച്ച "കോട്ടിക്കുളം പ്രീമിയർ ലീഗ് സീസൺ - 2" ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് സീഡ് സ്പോർട്സ്, സഫാരി മാൾ ഷാർജയിൽ വെച്ചു നടന്നു.

ഗ്രീൻസ്റ്റാർ കോട്ടിക്കുളം യു എ ഇ കമ്മിറ്റി പ്രസിഡന്റ് ജംഷിദ് എം.പി. അധ്യക്ഷതയിൽ മുൻ പ്രസിഡന്റ് റിയാസ് ഹസ്സൻ ടൂർണമെന്റ് ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായ പഴയ കാല യു എ ഇ കോട്ടിക്കുളം ശാഖ ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ച എ എം മുഹമ്മദ് കുഞ്ഞി സാഹിബിന് അഹമ്മദ് നാസ്കോ ഗ്രീൻസ്റ്റാറിന്റെ സ്നേഹോപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി സൈഫു ഫാൽക്കൺ സ്വാഗതവും ട്രഷറർ അലി സർഫറാസ് നന്ദിയും പറഞ്ഞു.

സ്പോർട്സ് സെക്രട്ടറി അമീൻ സഹീർ, ഷഫീഖ് മെട്രോ, മുഷ്താഖ് കോട്ടിക്കുളം തുടങ്ങിയവർ ടൂർണമെന്റ് നിയന്ത്രിച്ചു.

യു എ ഇ യിലെ കോട്ടിക്കുളം നിവാസികൾക്ക് മധുര ഓർമ്മകകളുമായി, സന്തോഷത്തിന്റെ രാവ് സമ്മാനിച്ച ടൂർണമെന്റിൽ 4 ടീമുകൾ (കവാൻസ് സ്‌ട്രൈക്കേർസ്, എഫ് സി ഗ്രേപ്സ്, പള്ളിക്കാൽ ഗ്രൂപ്പ് , സ്റ്റോക്‌സ്) അണിനിരന്നു. 

ആവേശകരമായ ഫൈനൽ മത്സരത്തിൽ ടീം സ്റ്റോക്‌സ്, എഫ് സി ഗ്രേപ്സിനെ പരാജയപ്പെടുത്തി മച്ചാൻസ് വിന്നിങ് ട്രോഫിക്ക് മുത്തമിട്ടു.