പനി ബാധിച്ച് തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടിയ ഒന്നരവയസ്സുകാരി മരിച്ചു. കരകുളം മുളമുക്കില്‍ താമസിക്കുന്ന സുജിത്–സുകന്യ ദമ്പതികളുടെ മകള്‍ ആര്‍ച്ചയാണ് മരിച്ചത്. ചികില്‍സാപ്പിഴവെന്ന് ബന്ധുക്കള്‍. ആശുപത്രിക്കു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവും സംഘടിപ്പിച്ചു.