national
വിവാദം കത്തി നില്‍ക്കെ പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി
ന്യൂഡല്‍ഹി: ചെങ്കോലുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി.മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ചെങ്കോല്‍ കൈമാറ്റം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് ചെങ്കോല്‍ കൈമാറിയത്. ചെങ്കോല്‍ നാളെ കൈമാറുമെന്നായിരുന്നു നേരെത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങിനെയും, ചെങ്കോലിനെയും ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറിയത്. ചടങ്ങിലേക്ക് രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിച്ചിട്ടില്ല.
പുതിയ മന്ദിരോദ്ഘാടനത്തിന്റെ സ്മരണക്കായി 75 രൂപയുടെ നാണയയവും സ്റ്റാമ്പും നാളെ പുറത്തിറക്കും. അതേസമയം ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും .
ചടങ്ങിനോടനുബന്ധിച്ച് നാളെ രാജ്യതലസ്ഥാനം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങും. കേന്ദ്രസേനയും ഡല്‍ഹി പോലീസുമാണ് സുരക്ഷയൊരുക്കുന്നത്. അതേ സമയം ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിക്കും.