Headlines
Loading...
ബ്യൂട്ടീഷനായ യുവതി കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍; യുവാവ് കുറ്റം സമ്മതിച്ചു

ബ്യൂട്ടീഷനായ യുവതി കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍; യുവാവ് കുറ്റം സമ്മതിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ യുവതി വെട്ടേറ്റ് മരിച്ച നിലയില്‍. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊലപാതകം നടത്തിയത് താന്‍ ആണ് എന്ന് പറഞ്ഞ് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബ്യൂട്ടീഷനാണ്. ലോഡ്ജിലെ 306-ാം നമ്പര്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.