Headlines
Loading...
ബ്രഹ്മപുരം: ഗൗരവമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മന്ത്രി; മേയര്‍ രാജി വയ്ക്കണം; കോണ്‍ഗ്രസ്

ബ്രഹ്മപുരം: ഗൗരവമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മന്ത്രി; മേയര്‍ രാജി വയ്ക്കണം; കോണ്‍ഗ്രസ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തില്‍ ജനങ്ങള്‍ക്ക് ഗൗരവമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മന്ത്രി പി. രാജീവ്. എങ്ങനെ തീ കത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ കലക്ടറെ മാറ്റിയത് സ്വാഭാവിക പ്രതികരണമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കൊച്ചി മേയര്‍ രാജിവയ്ക്കണമെന്നും കഴിവുള്ളവരെ പകരം നിയോഗിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും ജനങ്ങളുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ. ബാബു പറഞ്ഞു. വായൂ മലിനീകരണത്തില്‍ കൊച്ചി ഡല്‍ഹിയെക്കാള്‍ മുന്നിലാണെന്ന് ഹൈബി ഈഡന്‍ എം.പിയും പറഞ്ഞു.