kerala
തിരഞ്ഞെടുപ്പ്: 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുമതി തേടി
തിരുവനന്തപുരം: ഈ മാസം ആരംഭിക്കുന്ന 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റാൻ സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിവരുന്നതും മൂല്യനിർണയ കേന്ദ്രങ്ങൾ സ്ട്രോങ് റൂമുകളാക്കി മാറ്റേണ്ടിവരുന്നതുമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാൻ അനുമതി തേടിയത്.
പരീക്ഷയ്ക്കു ശേഷം മൂല്യനിർണയം നടത്തേണ്ട ഇടങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ട്രോങ് റൂമുകളാക്കി മാറ്റുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മൂല്യനിർണയ കാമ്പുകളിൽ 42 എണ്ണമാണ് സ്ട്രോങ് റൂമുകളാക്കി മാറ്റുന്നത്. അത് പരീക്ഷാ പേപ്പറുകൾ സൂക്ഷിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.