farmer protest
national
ബിജെപിയെ തോല്‍പ്പിക്കണമെന്ന് ആവശ്യം; കര്‍ഷകപ്രക്ഷോഭകര്‍ ഈയാഴ്ച ബംഗാളിലേക്ക്
ന്യൂഡൽഹി[ Live Today Malayalam ]: പശ്ചിമബംഗാൾ ഭരണംപിടിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പ്രചാരണത്തിനിറങ്ങിയതോടെ, ബി.ജെ.പി.യെ തോൽപ്പിക്കണമെന്ന ആവശ്യവുമായി കർഷകസമരക്കാർ രംഗത്തിറങ്ങുന്നു. കേന്ദ്രസർക്കാർ മുഴുവൻ കൊൽക്കത്തയിലായതിനാൽ കർഷകരും അവിടേക്കുപോവുകയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. മാർച്ച് 13-ന് കൊൽക്കത്തയിലെത്തി കർഷകരുമായി സംസാരിക്കും.
നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഉടൻ പുറപ്പെടുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കളും വ്യക്തമാക്കി. ബംഗാളിൽ മാർച്ച് 12, 13, 14 തീയതികളിൽ മഹാപഞ്ചായത്തുകൾ ചേരും.