Headlines
Loading...
ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യാ ക്യാബിന്‍ ക്രൂ നെടുമ്പാശേരിയില്‍ പിടിയില്‍

ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യാ ക്യാബിന്‍ ക്രൂ നെടുമ്പാശേരിയില്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേറി വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്തവെ എയര്‍ ഇന്ത്യാ ക്യാബിന്‍ ക്രൂ പിടിയില്‍. വയനാട് സ്വദേശി ഷാഫിയെയാണ് 1487 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്.

ബഹറൈന്‍ കോഴിക്കോട് – കൊച്ചി സര്‍വീസ് നടത്തുന്ന വിമാനത്തിലെ കാബിന്‍ ക്രൂ ആയ ഇയാള്‍ സ്വര്‍ണം കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കൈകളില്‍ സ്വര്‍ണം ചുറ്റി വച്ചശേഷം ഷര്‍ട്ടിന്റെ കൈ മൂടിയിട്ട് ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിക്കവെയാണ് പിടിയിലാകുന്നത്.