
kerala
2 ദിവസം കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചിയിലും സമീപപഞ്ചായത്തുകളിലും രണ്ടുദിവസം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പെടെ നാളെയും മറ്റന്നാളും അവധി നല്‍കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചു. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ നഗരസഭാപരിധിയിലും വടവുകോട്–പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും അവധി ബാധകമാണ്.