
kerala
കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; ഇടുക്കി അണക്കെട്ടില്‍ 47 ശതമാനം മാത്രം ജലനിരപ്പ്
വേനല്‍ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം 86.20 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. പുറത്തു നിന്നുള്ള വൈദ്യുതിക്ക് കൂടിയ നിരക്ക് നല്‍കേണ്ടതിനാല്‍ രാത്രി ഏഴുമുതല്‍ പതിനൊന്നുവരെ വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കില്‍ നിരക്ക് വര്‍ധന നേരിടേണ്ടിവരും. ഇടുക്കി അണക്കെട്ടില്‍ ആറുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറവ് ജലനിരപ്പ്. ഇപ്പോള്‍ നാല്‍പ്പതിയേഴ് ശതമാനം വെള്ളംമാത്രം. കഴിഞ്ഞവര്‍ഷം ഇതേസമയം എഴുപതുശതമാനം വെളളമുണ്ടായിരുന്നു.
സംസ്ഥാനത്ത് പലയിടത്തും താപസൂചിക നാല്‍പ്പത്തഞ്ച് ഡിഗ്രി സെല്‍ഷ്യസ് കടന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ഈ മാസം മൂന്നുദിവസം ഉപയോഗം എണ്‍പത്തിയഞ്ച് ദശലക്ഷം യൂണിറ്റ് പിന്നിട്ടു. കഴിഞ്ഞദിവസം 86.20 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് സര്‍വകാല റെക്കോര്‍ഡ്.