
national
മുസ്‌ലിം ലീഗ് 75 ന്‍റെ നിറവില്‍; പൊതുസമ്മേളനം എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും
മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ചെന്നൈയിൽ ഇന്ന് വൈകിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ലീഗ് രൂപീകൃതമായ രാജാജി ഹാളിൽ രാവിലെ പാർട്ടി രൂപീകരണ പുനരാവിഷ്കരണ സമ്മേളനം നടക്കും.
സ്ഥാപക നേതാവ് ഖാഇദെ മില്ലത്തിന്‍റെ കബറിടത്തിൽ നടക്കുന്ന പ്രാർഥന ചടങ്ങുകൾക്ക് ശേഷമാണ് സ്ഥാപകദിന പരിപാടികൾ ആരംഭിക്കുന്നത്. പാർട്ടി പ്രഖ്യാപിച്ചതിന്‍റെ പുനരാവിഷ്ക്കരണ സമ്മേളനവും ഉച്ചയോടെ പൂർത്തിയാകും. ലീഗ് രൂപീകൃതമായ രാജാജി ഹാളിൽ പ്രവർത്തകർ വിവിധ ഭാഷകളിൽ പ്രതിജ്ഞ ചൊല്ലും.