
kerala
ചുട്ട് പൊള്ളി കേരളം; 2 ജില്ലകളിലൊഴികെ എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്സ് 40 ന് മുകളില്‍
സംസ്ഥാനത്തെ താപസൂചിക പ്രസിദ്ധീകരിച്ചു. കോഴിക്കോടും തിരുവനന്തപുരത്തും കൊടുംചൂട്. രണ്ട് ജില്ലകളിലും മലയോരമേഖലയില്‍ അനുഭവപ്പെടുന്ന ചൂട് 54 ഡിഗ്രി സെല്‍ഷ്യസാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്സ് 40 നും 45 നും ഇടയിലാണ്. ആലപ്പുഴയിലും കോട്ടയത്തും ചിലയിടങ്ങളില്‍ അനുഭവപ്പെടുന്നത് 45 ഡിഗ്രിക്ക് മുകളിലാണ്. ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും ഹീറ്റ് ഇന്‍ഡക്സ് 40 നും 45 നും ഇടയിലാണ്.