Headlines
Loading...
ഇപിയുടെ ഭാര്യയും മകനും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇപിയുടെ ഭാര്യയും മകനും ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കണ്ണൂരിലെ റിസോര്‍ട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇപി ജയരാജന്റെ ഭാര്യയും മകനും. മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ  ജയരാജന്റെ ഭാര്യ ഇന്ദിര അംഗമായത് 2021ലാണ്. മകന്‍ ജയ്സന്‍ കമ്പനിയുടെ സ്ഥാപക ഡയറക്ടറുമാണ്. കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖകള്‍ ലഭിച്ചു

2014ലാണ് അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ ജയ്സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചുനൽകിയ തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ  മറ്റൊരു പ്രധാനി.