
kerala
വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ; വീടിനു നേരെ ആക്രമണം
തൃശ്ശൂർ: പാവറട്ടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. വാഴപ്പിള്ളി വീട്ടിൽ വിനോയ് (44)ആണ് അറസ്റ്റിലായത്. നവംബറിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പോക്സോ ചുമത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേ സമയം രാത്രി 11.30ന് അദ്ധ്യാപകൻ്റെ വീടിനു നേരെ ആക്രമണം ഉണ്ടായി. ബൈക്കിലെത്തിയ ഒരാൾ വീടിൻ്റെ ജനൽ ചില്ല് തകർത്തതായി പ്രതിയുടെ ബന്ധു പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
വിനോയ് നിരപരാധിയാണെന്ന് സ്കൂളിൽ ചേർന്ന പിടിഎ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു. കൂടാതെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പ്രിയപ്പെട്ട അദ്ധ്യാപകനാണ് വിനോയ് എന്ന് യോഗത്തിൽ പറഞ്ഞു. അദ്ധ്യാപകനെ കേസിൽ നിന്ന് രക്ഷിക്കുന്നതിനായി വേണ്ട നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.