Headlines
Loading...
റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഗുരുതര പരുക്കെന്ന് റിപ്പോര്‍ട്ട്

റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഗുരുതര പരുക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഉത്തരാഖണ്ഡില്‍ വച്ചാണ് താരത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാറിന് തീ പിടിക്കുകയായിരുന്നു. അപകടത്തില്‍ റിഷഭ് പന്തിന് പൊള്ളലേല്‍ക്കുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്ന സംഭവം. ഗുരുതരമായി പരുക്കേറ്റ താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.