Headlines
Loading...
യുഎഇ ദേശീയദിനാഘോഷം: ഡിസംബര്‍ രണ്ടുമുതല്‍ പത്തുദിവസം ആഘോഷപരിപാടികള്‍

യുഎഇ ദേശീയദിനാഘോഷം: ഡിസംബര്‍ രണ്ടുമുതല്‍ പത്തുദിവസം ആഘോഷപരിപാടികള്‍

അബുദാബി: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വന്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി യുഎഇ. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീറ്റെയില്‍ എസ്റ്റാബ്ലിഷ്മെൻറാണ് (ഡിഎഫ്ആര്‍ഇ) പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

യുഎഇ ദേശീയ ദിനാചരണത്തോടനുബന്ധിച്ച് വന്‍ ആഘോഷ പരിപാടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. പത്തുദിവസ ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കുക. ഡിസംബര്‍ രണ്ടു മുതല്‍ പത്തുദിവസത്തേക്കാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി സംഗീതപരിപാടികള്‍, വെടിക്കെട്ട്, ലേസര്‍ഷോ എന്നിവയുള്‍പ്പെടെയുള്ള പരിപാടികളാണ് സംഘടിപ്പിക്കും. വിലക്കുറവില്‍ ഷോപ്പിങ്ങ് അവസരവും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. 
ഭക്ഷ്യ മേളകളടക്കം നിരവധി പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ദേശീയ ദിനാചരണം ഏതൊരു രാജ്യത്തിനും സുപ്രധാനമാണ്. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തേയും വളര്‍ച്ചയെയും ആദരിക്കുകയാണ് ദേശീയദിനാഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഡിഎഫ്ആര്‍ഇ ഡയറക്ട്ര്‍ അഹമ്മദ് അല്‍ ഖജാ ചൂണ്ടിക്കാണിച്ചു.