Headlines
Loading...
ഒന്നൊന്നര' കള്ളൻ ! കോടതിയിൽ പോലീസുകാരന്റെ 13,259 രൂപ വിലയുള്ള മൊബൈൽ അടിച്ചുമാറ്റി

ഒന്നൊന്നര' കള്ളൻ ! കോടതിയിൽ പോലീസുകാരന്റെ 13,259 രൂപ വിലയുള്ള മൊബൈൽ അടിച്ചുമാറ്റി

തിരുവനന്തപുരം: കോടതിമുറിയിൽ നിന്ന് പൊലീസുകാര​ന്റെ മൊബൈല്‍ ഫോണ്‍ ​ മോഷണം പോയതിൽ അന്തംവിട്ടിരിക്കുകയാണ്​ പൊലീസ്​ പട.

സംഭവം നടന്ന്​​ രണ്ടു ദിവസമായിട്ടും മൊബൈൽ കണ്ടെത്താനായില്ല. തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസുകള്‍ പരിഗണിക്കുന്നതിനിടെ, കഴിഞ്ഞദിവസം രാവിലെയാണ്​ സംഭവം. കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പേട്ട സ്​​േറ്റഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ വി.ജി. ഷൈനി​െൻറ 13,259 രൂപ വിലയുള്ള ഫോണാണ് മോഷ്​ടിച്ചത്​.

കോടതിയിലെ സൈഡ്​ ബെഞ്ചിൽ മൊബൈൽ ​െവച്ച ശേഷം പെറ്റിക്കേസുകളുടെ ഫയലെടുക്കാന്‍ കോടതി ഓഫിസിലേക്ക് പോയപ്പോഴായിരുന്നു മോഷണം. മൊബൈലിലേക്ക്​ വിളിച്ചു​നോക്കിയെങ്കിലും സ്വിച്​​ഒാഫ്​ ആയിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം പ്രതികൾക്ക്​ കോടതിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചി​ട്ട്​ ദിവസങ്ങളേ ആയിട്ടുള്ളൂ. കോടതി ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ നഷ്​ടപ്പെട്ട വിവരം കൃത്യസമയത്ത്​ പൊലീസില്‍ അറിയിക്കാൻ​ കഴിയാതിരുന്നതും ഫോൺ കണ്ടെത്തുന്നതിൽ​ ബുദ്ധിമുട്ടായി.