Headlines
Loading...
ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിൽ നടി ഭാവന

ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിൽ നടി ഭാവന

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവ (ഐഎഫ്എഫ്കെ) ഉദ്ഘാടന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. പോരാട്ടത്തിൻ്റെ പെൺ പ്രതീകമാണ് ഭാവന എന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

മഹാമാരിയുടെ പിടിയിലായ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തരമേള അതിന്റെ പഴയ പ്ര‌ൗഢിയിലേക്ക് തിരിച്ചെത്തുമ്പോള്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമാണ് സാന്നിധ്യമറിയിക്കുന്നത് .വര്‍ഷങ്ങളായി മേളയിലെ സ്ഥിരം സാന്നിധ്യമാകുന്നവരെയും ആദ്യമായി എത്തുന്നവരെയും കൊണ്ട് തീയറ്ററുകള്‍ നിറഞ്ഞു. മേളയുടെ ആദ്യദിനത്തില്‍ ലോകസിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 13 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്