Headlines
Loading...
റാലി താരം ജവീന്‍ മാത്യു ബൈക്കപകടത്തില്‍ മരിച്ചു

റാലി താരം ജവീന്‍ മാത്യു ബൈക്കപകടത്തില്‍ മരിച്ചു

കോട്ടയം: റാലി താരവും കോട്ടയത്തെ റോയല്‍ എന്‍ഫീല്‍ഡ് ഷോറും ഉടമയുമായ ജവീന്‍ മാത്യു ബൈക്കപകടത്തില്‍ മരിച്ചു.52 വയസ്സായിരുന്നു. കോട്ടയം യൂണിയന്‍ ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിലാണ് മരണം.

മലേഷ്യയിലെ റെയിന്‍ഫോറസ്റ്റ് ചലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലര്‍ റാലി, റോയല്‍ എന്‍ഫീല്‍ഡ് ട്രിപ് സഞ്ചാരങ്ങള്‍ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു ജവീന്‍ മാത്യു. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ജീവന്‍ ശ്രദ്ധേയനാണ്. കോട്ടയം ജീപ്പേഴ്സ് ക്ലബ് സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍, സിഎസ്‌ഐ സഭാ കൗണ്‍സില്‍ അംഗം, കോട്ടയം വൈഎംസിഎ മുന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ചാലുകുന്ന് മണപ്പുറത്ത് വീട്ടില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ മകനാണ്. ഭാര്യ: അനു ജീവന്‍. മക്കള്‍: കര്‍മ, കാമറിന്‍, കേരള്‍.