Headlines
Loading...
പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; പ്രധാനമന്ത്രിയുടെ പ്രസംഗം നിന്നു; വീഡിയോ വൈറല്‍

പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി; പ്രധാനമന്ത്രിയുടെ പ്രസംഗം നിന്നു; വീഡിയോ വൈറല്‍

വീഡിയോ കോൺഫറൻസ് വഴിയുള്ള പ്രസം​ഗത്തിനിടെ ടെലിപ്രോംപ്റ്റർ പണിമുടക്കിയതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസം​ഗം തടസ്സപ്പെട്ടു. ദാവോസ് ലോക ഉച്ചകോടിക്കിടെ സംസാരിക്കുന്നതിനിടെയാണ് പ്രസം​ഗിക്കേണ്ട വാക്കുകളുള്ള ടെലിപ്രോംപ്റ്റർ നിശ്ചലമായത്. ഇതോടെ പ്രധാനമന്ത്രിക്ക് തുടർന്ന് സംസാരിക്കാൻ പറ്റാതായി. സ്വന്തമായി ഒന്നും പറയാനായതുമില്ല.

അഞ്ച് ദിവസം നീളുന്ന ലോക എക്കണോമിക് ഉച്ചകോടിയിൽ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഓൺലൈനായി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മറ്റ് രാജ്യങ്ങളുടെ ഭരണത്തലവൻമാരും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. സംഭവത്തിന്റെ വീഡോിയ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്.

പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തി. ഇത്രയധികം കള്ളങ്ങൾ പറയാൻ ടെലിപ്രോംപ്റ്ററിനും കഴിയില്ലെന്നാണ് രാഹുലിന്റെ ട്വീറ്റ്. നികുതി പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും മൂലധന നിക്ഷേപം ആകർഷിക്കാനായി രാജ്യത്ത് നടക്കുന്ന വികസന പദ്ധതികളുമാണ് ഉച്ചകോടിയിൽ മോദി സംസാരിച്ചത്.