kerala
'പഴയ ഫോണുകള്‍ ഒളിപ്പിച്ചു, ഹാജരാക്കിയത് പുതിയത്'; ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ നിര്‍ണായക തെളിവ് കണ്ടെത്തി ക്രൈംബ്രാഞ്ച്. മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെയാക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയില്‍ 482യില്‍ ആണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കേസുമായി ബന്ധുപ്പെട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഹാജറാക്കിയില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ഫോണുകള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഫോണുകള്‍ മാറ്റിയെന്നാണ് പൊലീസ് പറയുന്നത്. പുതിയ ഫോണുകളില്‍ അന്വേഷണത്തിന് സഹായകമാവുന്ന തെളിവുകളില്ല. ഈ സാഹചര്യത്തില്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ജനുവരി ആദ്യവാരത്തില്‍ ഇവര്‍ ഫോണ്‍ മാറ്റം വരുത്തിയിരിക്കുന്ന എന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇവര്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന് വിലയിരുത്തി പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുന്നു.
ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ നരത്തെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതമാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഫോണുകള്‍ ഹാജരാക്കാന്‍ ഇടപെടണം എന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുന്നു.
അടുത്ത ബുധനാഴ്ചയായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇത് അടിയന്തിരമായി പരിഗണിക്കമെന്നാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. ഇതിനായി പ്രത്യേക ഹര്‍ജി ഇന്ന് സമര്‍പ്പിക്കും. കേസ് ഇന്ന് ഉച്ചയ്ക്ക് 1.45ന് പരിഗണിച്ചേക്കും. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിച്ചേക്കുമെന്ന വാദയമായിരിക്കും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കഴിഞ്ഞ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഉള്‍പ്പെടെ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചായിരിക്കും ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിക്കുക.
33 മണിക്കൂര്‍ ദിലീപ് അടക്കമുളള പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളാണ് ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതോടൊപ്പം സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ ദിലീപ് അടക്കമുളള ആറ് പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈ സമയം എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന പ്രോസിക്യൂഷനാണ് ഇപ്പോള്‍ പ്രത്യേക ഹര്‍ജി നല്‍കുന്നത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയെന്ന വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ചാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ദിലീപ് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്.