international
മാസ്‌ക് നിര്‍ബന്ധമില്ല, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട; കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കാന്‍ ബ്രിട്ടൺ
ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. അടുത്ത വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലത്തടക്കം മാസ്‌ക് വേണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എന്നാല്‍ മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
തല്‍ക്കാലം ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ല. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോണ്‍സണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തിയത് ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം. ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടു. 60 വയസിനു മകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്.