Headlines
Loading...
തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്

തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്

തൃശൂർ: തൃശൂർ സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് കോവിഡ്. മുരളി പെരുന്നല്ലി എംഎൽഎ യ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ എംഎൽഎ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സിപിഐഎം ജില്ലാ സമ്മേളനങ്ങൾ കൊവിഡ് വ്യാപനത്തിന് കാരണമാവുന്നുവെന്ന് പ്രതിപക്ഷ വിമർശനം നിലനിൽക്കെയാണ് എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് മുരളി പെരുന്നെല്ലി എം.എൽ.എ. അനുശോചനപ്രമേയം അവതരിപ്പിച്ചിരുന്നു. സമ്മേളനം നിയന്ത്രിച്ചിരുന്ന പ്രസീഡിയം കമ്മിറ്റിയംഗമായിരുന്നു.

ആശങ്ക തുടരുന്നു; ഇന്ന് 45,136 പേർക്ക് കോവിഡ്-19തിരുവനന്തപുരം: കേരളത്തിൽ 45,136 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂർ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂർ 1673, ഇടുക്കി 1637, വയനാട് 972, കാസർഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,77,086 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 8430 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 2,47,227 കോവിഡ് കേസുകളിൽ, 3 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 62 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,739 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2225 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 443 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4163, കൊല്ലം 3080, പത്തനംതിട്ട 709, ആലപ്പുഴ 567, കോട്ടയം 1021, ഇടുക്കി 465, എറണാകുളം 3324, തൃശൂർ 3041, പാലക്കാട് 687, മലപ്പുറം 720, കോഴിക്കോട് 1567, വയനാട് 824, കണ്ണൂർ 1003, കാസർഗോഡ് 153 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,47,227 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,97,971 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.