Headlines
Loading...
സി.പി.എമ്മിന് തിരിച്ചടി ; 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈകോടതി

സി.പി.എമ്മിന് തിരിച്ചടി ; 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈകോടതി

കൊച്ചി : കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈകോടതി . പുതിയ മാനദണ്ഡം യുക്തിസഹമാണോയെന്നും രാഷ്ട്രീയ പാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു . കാസർകോട് സി.പി.എം ജില്ല സമ്മേളനം നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ് . റിപബ്ലിക് ദിനത്തിന് 50 പേരെ മാത്രമാണ് അനുവദിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി .

കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും സി.പി.എം സമ്മേളനങ്ങൾ തുടരുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു . തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയെയും സംസ്ഥാന സർക്കാറിനെയും എതിർകക്ഷിയാക്കി ഹരജി സമർപിച്ചത് . കാസർകോട്ട് ആശുപത്രിയിലുള്ളവരുടെ ശതമാനം 36 ആണെന്നും സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു . അതിനിടെ സി.പി.എം കാസർകോട് , തൃശ്ശൂർ ജില്ലാ സമ്മേളങ്ങൾ വെട്ടിക്കുറച്ചു . സിപിഎം കാസർകോട് ജില്ലാ സമ്മേളനം രണ്ടുദിവസമാക്കി വെട്ടിക്കുറച്ചു . ഞായറാഴ്ച ലോക്ഡൗണിനു സമാന നിയന്ത്രണം പ്രഖ്യാപിച്ചതിനാലാണിത് . വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും .