kerala
കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപിയും എസ്ഡിപിഐയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപിയും എസ്ഡിപിഐയും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരുകൂട്ടര്‍ ചെയ്യുന്ന കുഴപ്പം മറുകൂട്ടര്‍ക്ക് പ്രസക്തിയുണ്ടാക്കി കൊടുക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും വാരിവാരി പുണരുന്ന സര്‍ക്കാരിന്റെ സമീപനമാണ് ഈ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കേരള രാഷ്ട്രീയത്തില്‍ ഇടമില്ല. അതുണ്ടാക്കാനുള്ള ശ്രമമാണ്. പൊതുസമൂഹവും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയാണ് ചെയ്യേണ്ടത്. വര്‍ഗീയത പരത്തുന്നവര്‍ ഒരുക്കിയിരിക്കുന്ന കെണിയില്‍ ഒരു മലയാളിയും വീഴാതിരിക്കണം. കേരളം വര്‍ഗീയമായി രണ്ട് ചേരിയാവാന്‍ അനുവദിക്കരുത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും. മറിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ചെറുത്തു തോല്‍പ്പിക്കും.
പൊതുസമൂഹം ജാഗ്രത പാലിക്കണം.- അദ്ദേഹം പറഞ്ഞു.