kozhikode
വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം; വൻ നാശം
കോഴിക്കോട് വടകരയിലെ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്നു.
തലൂക്ക് ഓഫീസിലെ നിരവധി ഫയലുകൾ കത്തി നശിച്ചിട്ടുണ്ട്. പഴക്കം ചെന്ന കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഓഫീസ് പൂർണമായും കത്തിനശിച്ച നിലയിലാണ്.