Headlines
Loading...
സംയുക്ത സൈനിക മേധാവിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നുവീണു

സംയുക്ത സൈനിക മേധാവിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നുവീണു

ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിലെ കൂനൂരില്‍ തകർന്നു വീണു. പതിനാല് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വിവരം. നാലിലധികം പേരെ ഇതിനോടകം ആശുപത്രിയിലെത്തിച്ചു കഴിഞ്ഞു. ഇനിയും ആളുകള്‍ ഹെലികോപ്റ്ററില്‍ കുടുങ്ങി കിടക്കുകയാണ്. ബിപിന്‍ റാവത്തും കുടുംബവും അദ്ദേഹത്തിന്‍റെ ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്ന് വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്.

കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടമുണ്ടായിരുന്നു. തകർന്നു വീണയുടന്‍ പ്രദേശവാസികള്‍ രക്ഷാപ്രവർത്തനം നടത്തിയതാണ് നാല് പേരെ ദ്രുതഗതിയില്‍ പുറത്തെത്തിക്കാന്‍ സഹായിച്ചതെന്നാണ് വിവരം. സംഭവത്തില്‍ വ്യോമസേന ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എം.ഐ സീരീസ് ഹെലികോപ്റ്ററാണ് തകർന്നു വീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Publish On 14:18 IST
STAFF REPORTER - NBI MALAYALAM