Headlines
Loading...
കെ റെയില്‍ സ്ഥലമേറ്റെടുപ്പിനിടെ പ്രതിഷേധം; ദേഹത്ത് പെട്രോളൊഴിച്ച് കുടുംബം

കെ റെയില്‍ സ്ഥലമേറ്റെടുപ്പിനിടെ പ്രതിഷേധം; ദേഹത്ത് പെട്രോളൊഴിച്ച് കുടുംബം

കൊല്ലം കൊട്ടിയം വഞ്ചിമുക്കില്‍ കെ റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് കുടുംബം. റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരന്‍ ജയകുമാറും കുടുംബവുമാണ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് പ്രതിഷേധിച്ചത്. 

കയ്യിൽ ലൈറ്ററുമായി ആയിരുന്നു പ്രതിഷേധം. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുടുംബവുമായി സംസാരിച്ച് രംഗം ശാന്തമാക്കി.