kerala
ആലപ്പുഴയിലെ കൊലപാതകങ്ങള്‍ ദുഃഖകരം, രാഷ്ട്രീയം ആരുടെയും മരണത്തിന് കാരണമാകരുത്: ഗവര്‍ണര്‍
കാസര്‍കോട്ആലപ്പുഴയിലെ കൊലപാതക സംഭവങ്ങള്‍ ദുഃഖകരവും നാണക്കേടുളവാക്കുന്നതുമെന്ന് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയം ആരുടെയും മരണത്തിന് കാരണമാകരുതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആരും നിയമം കൈയിലെടുക്കരുത്.
സംഭവം അന്വേഷിക്കുന്നതിന് പോലീസിന് സമയം നല്‍കണമെന്നും ആരും അനാവശ്യ നിഗമനങ്ങളിലേക്ക് പോകരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.