Headlines
Loading...
മദ്യസല്‍ക്കാരത്തിനിടയിലെ വാക്കേറ്റം; കായംകുളത്ത് യുവാവിനെ കുത്തിക്കൊന്നു

മദ്യസല്‍ക്കാരത്തിനിടയിലെ വാക്കേറ്റം; കായംകുളത്ത് യുവാവിനെ കുത്തിക്കൊന്നു

ആലപ്പുഴ കായംകുളത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹരികൃഷ്ണന്റെ സുഹൃത്ത് കൂടിയായ ജോമോന്‍ ആണ് അക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം.

പുതപ്പള്ളി സ്‌നേഹജാലം കോളനിയില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നടന്ന മദ്യസല്‍ക്കാരത്തിനിടെ ആയിരുന്നു വാക്കേറ്റവും കൊലപാതകവും. ജോമോന്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിലേക്കും നയിച്ചത്. കുത്തേറ്റ ഹരികൃഷ്ണനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അക്രമത്തില്‍ കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

സംഭവത്തില്‍ കസ്റ്റഡിയിലുള്ള ജോമോനെ ചോദ്യം ചെയ്തുവരികയാണെന്നും ഹരികൃഷ്ണന്റെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വ്യക്തമാക്കാനാകൂ യെന്നും പൊലീസ് പറഞ്ഞു.