national
തിരുനെല്‍വേലിയില്‍ സ്‌കൂളിലെ ശൗചാലയ ഭിത്തി തകര്‍ന്നുവീണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം
തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സ്‌കൂള്‍ ശൗചാലയ ഭിത്തി തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. തിരുനെല്‍വേലി സാപ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശൗചാലയ ഭിത്തിയാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ അന്‍പഴകന്‍ (14), വിശ്വരഞ്ജന്‍ (13), സുധീഷ് (11) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ 10:50 തോടെയായിരുന്നു സംഭവം. സ്‌കൂള്‍ ഇടവേളയ്ക്കിടെയായിരുന്നു അപകടം.
ഇടവേള സമയം ആയതുകൊണ്ട് തന്നെ നിരവധി കുട്ടികളാണ് ശൗചാലയിലെത്തിയത്. ഇതിനിടെയാണ് കുട്ടികളുടെ ദേഹത്തേക്ക് ഭിത്തി തകര്‍ന്ന് വീണത്. സംഭവസ്ഥലത്തുവച്ചും ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടയിലുമാണ് കുട്ടികള്‍ മരിച്ചത്.ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമയ്യൻപട്ടി സ്വദേശി വിശ്വരഞ്ജനും അൻപഴകനുമാണ് സംഭവസ്ഥലത്തുവെച്ച് മരിച്ചിരുന്നു.
നാലുപേരെ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർഥി ആർ സുതീഷ് മരണം ആശുപത്രിയില്‍ വെച്ചാണ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്.ഭിത്തിക്ക് നേരത്തെ പൊട്ടല്‍ ഉണ്ടായിരുന്നുവെന്നും ശക്തമായ മഴയെ തുടര്‍ന്ന് ഭിത്തി നനഞ്ഞതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.