Headlines
Loading...
ഹെലികോപ്റ്റര്‍ അപകടം; മരണം 13 ആയെന്ന് ദേശീയ വാർത്താ ഏജൻസി

ഹെലികോപ്റ്റര്‍ അപകടം; മരണം 13 ആയെന്ന് ദേശീയ വാർത്താ ഏജൻസി

കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പതിമൂന്ന് പേര് മരിച്ചെന്ന് റിപ്പോര്‍ട്ട്. മൃതശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹെലികോപ്ടറില്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ബിപിന്‍ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കിലാണ് അപകടം നടന്നത്. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തം. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. അവിടെ ഒരു സെമിനാറില്‍ പങ്കെടുക്കാനായിരുന്നു സംഘം പുറപ്പെട്ടത്.

Publish On 6:05 PM IST
STAFF REPORTER - NBI MALAYALAM