Headlines
Loading...
പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവന്‍; സിനിമയെ വെല്ലുന്ന കഥ

പൂച്ചകള്‍ നല്‍കിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവന്‍; സിനിമയെ വെല്ലുന്ന കഥ

മുംബൈ: മുംബൈയിലെ പന്തഗറിൽ പൂച്ചകൾ നൽകിയ സൂചന രക്ഷിച്ചത് ചോരക്കുഞ്ഞിന്റെ ജീവനാണ് . അഴുക്കുചാലിൽ നിന്നു പൂച്ചകൾ കൂട്ടമായി കരയുന്നത് ശ്രദ്ധയിൽപ്പെട്ടാണ് ജനങ്ങൾ പൊലീസിനെ വിവരം അറിയിക്കുന്നത് പൊലീസിൽ എത്തി പരിശോധിച്ചപ്പോൾ കണ്ടത് തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെയാണ് . 

മുംബൈ പൊലീസിന്റെ നിർഭയ സ്വാഡ് അംഗങ്ങൾ നഗരത്തിൽ പതിന പരിശോധനയ്ക്ക് ഇറങ്ങുമ്പോഴാണ് ഇത്തരത്തിലൊരു വിവരം ലഭിക്കുന്നത് ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുമ്പോഴാണ് ചോരക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് അഴുക്കുചാലിൽ തള്ളിയ നിലയിൽ കാണുന്നത് . 

ജീവനുള്ള കുഞ്ഞിനെ കണ്ടാണ് പൂച്ചകൾ കൂട്ടമായി കരഞ്ഞ് ജനങ്ങളുടെ ശ്രദ്ധ നേടിയത് പൊലീസുകാർ രാജവാഡിയിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുഖം പ്രാപിച്ച് വരുന്നു . കുഞ്ഞുമായി പൊലീസുകാർ നിൽക്കുന്ന ചിത്രങ്ങൾ മുംബൈ പൊലീസ് ഔദ്യോഗിക പേജിൽ ലീറ്റ് ചെയ്തിട്ടുണ്ട് .