kerala
പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവം; ഡി ജി പിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി
ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഡി ജി പി യോട് ഹൈക്കോടതി റിപ്പോർട്ട് തേടി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി നടപടി. ദൃശ്യങ്ങൾ അലോസരമുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കാക്കിയുടെ അഹങ്കാരമാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ കാണിച്ചത്.
പൊലീസ് ഉദ്യോഗസ്ഥ അപ്പോൾ തന്നെ മാപ്പ് പറഞ്ഞിരുന്നെങ്കിൽ പ്രശ്നം പരിഹരിക്കപ്പെടുമായിരുന്നു വെന്നും കോടതി പറഞ്ഞു .
പൊലീസുകാരിയുടെ സ്ഥലം മാറ്റ ഉത്തരവ് കോടതിയിൽ ഹാജരാക്കണം. സ്ഥലംമാറ്റം മതിയായ ശിക്ഷയാണോ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.