Headlines
Loading...
നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡൽഹി സ്വദേശി അറസ്റ്റില്‍

നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡൽഹി സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം∙ ചലച്ചിത്ര-സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) നെയാണു പ്രത്യേക സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.  നേരത്തേ ഇൗ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. 

എഡിജിപി മനോജ് എബ്രഹാമിന്റെ നിർദ്ദേശാനുസരണം സിറ്റി െപാലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അതുവഴിയാണ് ഇവർ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സൈബർ ക്രൈം പൊലീസ് അസി. കമ്മിഷണർ ടി. ശ്യാംലാൽ, ഇൻസ്പെക്ടർ എസ്.പി. 

പ്രകാശ്, എസ്െഎ ആർ.ആർ. മനു, പൊലീസ് ഉദ്യോഗസ്ഥരായ വി.എസ്. വിനീഷ്, എ.എസ്. സമീർഖാൻ, എസ്.മിനി എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.
പ്രതികളെ പിടികൂടിയതിൽ സന്തോഷമുെണ്ടന്നു നടി പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികൾക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ പലരും പ്രതികരിക്കാൻ തയാറാകാത്തതാണു കുറ്റവാളികൾക്കു പ്രോൽസാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പരാതിയുമായി രംഗത്തെത്തണമെന്ന് അവർ കൂട്ടിച്ചേർത്തു.