entertainment
നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ അച്ഛന്‍ മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു
കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ അച്ഛന്‍ മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലും കഴിഞ്ഞിരുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പൃഥ്വിരാജ് ഫാന്‍സ്.
പത്മ മേനോന്‍ ആണ് ഭാര്യ. മാധ്യമപ്രവര്‍ത്തകയും ചലച്ചിത്ര നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ ഏക മകളാണ്. അലംകൃത മേനോന്‍ പൃഥ്വിരാജ് ആണ് കൊച്ചുമകള്‍.
ജോലിയുടെ ഭാഗമായിട്ട് തന്നെയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തോളം പ്രണയിച്ച് നടന്ന് 2011 ഏപ്രില്‍ 25 നാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരായത്. വിജയ കുമാറിനും ഭാര്യയ്ക്കും മകളുടെ പ്രണയ ബന്ധത്തിനോട് എതിര്‍പ്പ് ഉണ്ടായിരുന്നില്ല.
പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷം സുപ്രിയ തന്റെ മാധ്യമ പ്രവര്‍ത്തന മേഖല ഉപേക്ഷിച്ചു. മാസ് കമ്യൂണികേഷനുമായുള്ള സുപ്രിയയുടെ ബന്ധം പിന്നെ സിനിമയിലായി. 2019 ല്‍ ‘9’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് സുപ്രിയ സിനിമാ മേഖലയിലേക്ക് കടന്നുവന്ന സുപ്രിയ തുടര്‍ന്ന് നിര്‍മിച്ച ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന ചിത്രവും മികച്ച സാമ്പത്തിക വിജയം നേടി.