51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.
മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും ഏറ്റുവാങ്ങി. മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി, മികച്ച സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ, സ്വഭാവ നടന്‍ സുധീഷ് തുടങ്ങി 48 പേര്‍ പുസ്‌കാരം ഏറ്റുവാങ്ങി. മികച്ച നടനുള്ള പുസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ബെസ്റ്റ് ആക്ടര്‍ എന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും പുരസ്‌കാരം ഏറ്റുവാങ്ങി ജയസൂര്യ പറഞ്ഞു.
2020ലെ ചലച്ചിത്ര പുരസ്‌കാരത്തിന്റെ വിശദ്ധാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി പി രാജീവ്, പി പ്രസാദിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു.