Headlines
Loading...
വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടി; പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടി; പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

കൊവിഡ്-19 വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്ന അധ്യാപകരെ പരിശോധിച്ച് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടാന്‍ കര്‍ശന നടപടിയെടുക്കാനാണ് നീക്കം.

അധ്യാപകര്‍ വാക്‌സിന്‍ എടുക്കുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാവരുതെന്ന് കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് നടപടി. വാക്‌സിന്‍ എടുക്കാത്ത അധ്യാപക അനധ്യാപകര്‍ സ്‌ക്കൂളില്‍ ഹാജരാവുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തീരുമാനങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണമെന്നുമായിരുന്നു മന്ത്രി അറിയിച്ചത്.

ആരോഗ്യപ്രശ്‌നം മൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചിരുന്നു.