entertainment
വാഹനാപകടം; സുശാന്ത് സിംഗ് രജ്പുത്തിന്റെ അഞ്ചു ബന്ധുക്കള്‍ കൊല്ലപ്പെട്ടു
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുക്കളായ അഞ്ചുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വെച്ചുണ്ടായ പകടത്തിലാണ് മരണം. ഇവർക്കൊപ്പം വാഹനത്തിന്റെ ഡ്രൈവറും മരിച്ചു.സുശാന്തിന്റെ സഹോദരി ഭർത്താവ് ഒപി സിംഗിന്റെ ബന്ധു ലാൽജീത് സിംഗ്, അദ്ദേഹത്തിന്റെ മക്കൾ, ബന്ധുക്കൾ എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാറിൽ മൊത്തം 10 പേരുണ്ടായിരുന്നു.
ലാൽജിത്തിന്റെ ഭാര്യ ഗീത ദേവിയുടെ അന്ത്യകർമങ്ങൾക്ക് ശേഷം പട്നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ആറ് പേര്‍ മരിച്ചു. ലാൽജിതിന്റെ മക്കളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.