entertainment
സെക്കന്റ് ഷോയ്ക്കും കുറുപ്പിനും രണ്ടാം ഭാഗം?; സംവിധായകൻ്റെ വെളിപ്പെടുത്തലിൽ ആവേശഭരിതരായി സിനിമാപ്രേമികൾ!
മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്. കുറുപ്പിന് പ്രേക്ഷകര്‍ ഒന്നടങ്കം വമ്പന്‍ സ്വീകരണമാണ് നല്‍കിക്കൊണ്ടി രിക്കുന്നത്. കേരളത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഷോകള്‍ കളിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡിനൊപ്പം ആദ്യ ദിനം ആറു കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രമെന്നുമൊക്കെയുൾപ്പെടെയുള്ള നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ കുറുപ്പ് കേരളത്തില്‍ 500 സ്‌ക്രീനുകളിലാണ് ആദ്യ ദിനത്തിൽ പ്രദര്‍ശനത്തിനെത്തിയത്.
എന്നാല്‍ അന്ന് തന്നെ വൈകുന്നേരത്തോടെ അത് 550 സ്‌ക്രീനുകളിലേക്ക് എത്തിയിരുന്നു. ദുൽഖറിൻ്റ ആദ്യ സിനിമയായ സെക്കൻ്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സിനിമാ പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ദുല്‍ഖര്‍ നായകനായെത്തിയ ചിത്രം കുറുപ്പിന്റെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. ഫേസ്ബുക്ക് ലൈവിലെത്തി സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും ഏതായാലും ഇപ്പോഴില്ലെന്നും രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂവെന്നും ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. സിനിമ വരാൻ അൽപം താമസമെടുത്താലും നല്ല രസമായി തന്നെ വരും എന്നാണ് ശ്രീനാഥ് രാജേന്ദ്രന്‍ ലൈവിൽ പറഞ്ഞത്. ഇതിനോടൊപ്പം തന്നെ തൻ്റെ ആദ്യ ചിത്രമായ ദുൽഖർ നായകനായ സെക്കൻ്റ് ഷോയ്ക്കും രണ്ടാം ഭാഗമുണ്ടാകുമെന്നും ശ്രീനാഥ് രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് മോഹൻലാലുമായി സിനിമ ചെയ്യണമെന്നാണ് വലിയ ആഗ്ഹമെന്നും ലൈവിലൂടെ ശ്രീനാഥ് പറഞ്ഞു. കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് കുറുപ്പ്.
ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്