kerala
യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ചെന്ന്; മനപൂര്‍വ്വം നല്‍കിയതാണോയെന്ന് അന്വേഷിക്കും
ഇരിങ്ങാലക്കുടയില്‍ യുവാക്കളുടെ മരണത്തിനിടയാക്കിയത് ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്ന്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ഫോര്‍മാലിന്‍ മനഃപൂര്‍വ്വം നല്‍കിയതാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബിജു, നിശാന്ത് എന്നിവരായിരുന്നു ചാരായമാണെന്ന് കരുതി വിഷദ്രാവകം കഴിച്ച് മരിച്ചത്. മരിച്ച നിശാന്തിന്റെ കോഴിക്കടക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസ് കണ്ടെടുത്ത് വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഡിവൈ എസ്പി ബാബു കെ തോമസിനാണ് അന്വേഷണ ചുമതല. ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ എക്‌സൈസ് ഓഫീസിന് സമീപത്തായുള്ള ഗോള്‍ഡന്‍ ചിക്കന്‍ സെന്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേര്‍ ദ്രാവകം കുടിച്ചത്.
ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത് സ്‌കൂട്ടറില്‍ പോകും വഴി ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലിന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാര്‍ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ല. നിശാന്തിന്റെ കൂടെ ഇതേ ദ്രാവകം കുടിച്ചിരുന്ന എടതിരിഞ്ഞി അണക്കത്തിപറമ്പില്‍ ബിജുവിനെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.