kerala
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയാൽ പണം തിരികെ ലഭിക്കും; അറിയേണ്ടതെല്ലാം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെമ്പാടും ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം വ്യാപകമായി വർധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 2.7 കോടിയിലധികം പേർ ഇത്തരം തട്ടിപ്പുകളുടെ ഇരയാണ്. മിക്കവരും പൊലീസിൽ പരാതി നൽകിയ ശേഷം കുറച്ചുനാൾ കേസിന് പിന്നാലെ സഞ്ചരിക്കും. നഷ്ടമായ പണം തിരികെ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടാൽ പിന്നീട് കേസുമായി മുന്നോട്ടുപോകാനുള്ള ശ്രദ്ധ കാണിക്കില്ല.
എന്നാൽ മിക്കവർക്കും ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ ലഭിക്കാൻ മാർഗമുണ്ടെന്നതിനെക്കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം. ഉപഭോക്താക്കൾക്ക് പരിരക്ഷ നൽകുന്ന ഇൻഷൂറൻസ് പോളിസികൾ മിക്ക ബാങ്കുകളിലുമുണ്ട്. ഉപഭോക്താവ് തട്ടിപ്പിനിരയായി എന്ന് ബോധ്യമായാൽ ഇൻഷൂറൻസ് കമ്പനികൾ വഴി ഉപഭോക്താവിന് പത്ത് ദിവസത്തിനകം പണം തിരികെ ലഭിക്കുകയും ചെയ്യും. ബാങ്കിലാണ് ഇത് സംബന്ധിച്ച പരാതികൾ സമർപ്പിക്കേണ്ടത്.