idukki
കൗതുകം ലേശം കൂടുതലാ...; ഡാം തുറക്കുന്നത് കാണാന്‍ വന്‍ ആള്‍ക്കുട്ടം
കൗതുകം ലേശം കൂടുതലാ...ഈ പറഞ്ഞു വരുന്നത് നമ്മള്‍ ഉള്‍പ്പെടുന്നവരെ കുറിച്ച് തന്നെയാണ്. വരും ദിവസങ്ങളിലെ അതിശക്തമായ മഴ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് ഇടുക്കി ഡാമിന്റേത് ഉള്‍പ്പെടെ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുകുന്നത് കാണാന്‍ പലയിടങ്ങളിലായി കൂട്ടി കൂടി ആളുകള്‍. ഡാമില്‍ നിന്നുള്ള ജലം ഒഴുകുന്ന ചെറുതോണി പരിസര പ്രദേശങ്ങളില്‍ ഉള്‍പ്പെടെയാണ് പ്രദേശവാസികള്‍ ഇരച്ചെത്തിയത്.
ആ വഴി കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ ജലമൊഴുക്ക് കാണാന്‍ വാഹനം നിര്‍ത്തി നില്‍ക്കുന്നതും കാണാം. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരം കാഴ്ച്ചകള്‍. വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ച ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോവര്‍ പെരിയാറില്‍ മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്. സെല്‍ഫി എടുക്കുന്നതിന് അടക്കം വിലക്കുണ്ട്. എന്നാല്‍ വാഹനങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ മുകളിലും വെള്ളം ഒഴുകിയെത്തുന്ന സ്പില്‍വേയുടെ തീരത്തും ഉള്‍പ്പെടെ തിങ്ങിനിറയുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ വന്‍ പൊലീസ് സന്നാഹം തന്നെ വേണ്ടി വന്നു.
ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തുവിടുന്ന തരത്തിലാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്.
രാവിലെ 10.50 ന് മുന്നറിയിപ്പ് സൈറണ്‍ നല്‍കിയ ശേഷം കൃത്യം 11 മണിക്ക് തന്നെ ആദ്യ ഷട്ടര്‍ തുറന്നു. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു നടപടി.
ആദ്യ ഷട്ടര്‍ തുറന്ന ശേഷം ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും ഉയര്‍ത്തുന്ന നിലയിലായിരുന്നു ക്രമീകരണം. 35 സെ.മീ. വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലായി ഷട്ടര്‍ ഉര്‍ത്തുന്നത്. ഇടുക്കിയിലെ ചെറുതോണി ഡാം തുറക്കുമ്പോള്‍ ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് വെള്ളം ഒഴുകുക. ചെറുതോണി ടൗണ്‍ പാതയിലെ ആദ്യ ജന വാസ കേന്ദ്രം പിന്നീട്, പെരിയാര്‍, ലോവര്‍ പെരിയാര്‍ അണക്കെട്ട്, ഭൂതത്താന്‍ കെട്ട്, , കാലടി, നെടുമ്പാശ്ശേരി, ആലുവ വഴി അറബിക്കടലില്‍ പതിക്കും.